മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Sunday, July 12, 2020 11:55 PM IST
പേ​രാ​മ്പ്ര: മാ​ഹി​യി​ല്‍ നി​ന്ന് ആ​ക്ടി​വ സ്‌​കൂ​ട്ട​റി​ല്‍ പ​തി​നാ​റ് കു​പ്പി മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ര​ണ്ടു പേ​ര്‍ പേ​രാ​മ്പ്ര എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ല്‍.​ ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ​വി.​എം ബാ​ബു, എം.​കെ സി​നീ​ഷ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.​
പേ​രാ​മ്പ്ര എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ശ​ര​ത് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ടി​യ​ങ്ങാ​ട് ടൗ​ണി​ല്‍ നടത്തിയ വാ​ഹ​ന പ​രി​ശോ​ധ​നയിലാണ് മ​ദ്യം പി​ടി​കൂ​ടിയത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​സി. മ​നോ​ജ് കു​മാ​ര്‍, കെ.​സി അ​മ്മ​ത്, എ​ന്‍ . അ​ജ​യ​കു​മാ​ര്‍, ഡ്രൈ​വ​ര്‍ ദി​നേ​ശ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.