ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ക്വാറ​ന്‍റൈ​നി​ൽ പോ​കണം
Monday, July 13, 2020 11:14 PM IST
കൊ​യി​ലാ​ണ്ടി: ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട്ടി​ൽ നി​ന്നും കൊ​യി​ലാ​ണ്ടി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഇ​വ​രു​മാ​യി സം​ബ​ർ​ക്കം പു​ല​ർ​ത്തി​യ കൊ​യി​ലാ​ണ്ടി മാ​ർ​ക്ക​റ്റി​ലെ അ​ഞ്ച് ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളോ​ട് ക്വാറ​ന്‍റൈ​നി​ൽ പോ​വാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലും കൊ​ല്ല​ത്തു​മാ​യി മൂ​ന്നു​ക​ട​ക​ളി​ലാ​ണ് ഇ​വ​ർ വാ​ഴ​ക്കു​ല ഇ​റ​ക്കി​യ​ത്. കൊ​ല്ല​ത്തെ അ​ഞ്ച് പേ​രോ​ടും അ​ട​ക്കം 10 പേ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​നാ​ണ് നി​ർ​ദേ​ശം.

കൊ​യി​ലാ​ണ്ടി
ഹാ​ർ​ബ​റി​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും

കൊ​യി​ലാ​ണ്ടി: ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് ക​മി​റ്റി യോ​ഗം ആ​ർ​ഡി​ഒ വി​പി. അ​ബ്ദു റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു. മ​ത്സ്യ ക​ച്ച​വ​ട, തൊ​ഴി​ലാ​ളി, അ​നു​ബ​ന്ധ പ്ര​തി​നി​ധി​ക​ൾ, പ​ങ്കെ​ടു​ത്തു. ഹാ​ർ​ബ​റി​ൽ ബാ​രി​കേ​ട് കെ​ട്ടി ര​ണ്ട് വി​ഭാ​ഗ​മാ​ക്കി തി​രി​ച്ച് ഹോ​ൾ​സെ​യി​ൽ, റീ​ട്ടെ​യി​ൽ, മ​ൽ​സ്യ​വി​ൽ​പ​ന വെ​വ്വെ​റെ ആ​ക്കി മാ​റ്റും. ലേ​ല പു​ര​യി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ടോ​ക്ക​ൺ സി​സ്റ്റം വ​ഴി ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം പ്ര​വേ​ശ​നം. അ​നു​വ​ദി​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം പൂ​ർ​ണ്ണ​മാ​യി നി​രോ​ധി​ക്കും.

യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​സ​ത്യ​ൻ, ത​ഹ​സി​ൽ​ദാ​ർ ഗോ​കു​ൽ​ദാ​സ്, സി.​ഐ.​സി.​കെ. സു​ഭാ​ഷ് ബാ​ബു, ഹാ​ർ​ബ​ർ അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ രേ​ഷ്മ, മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. ര​മേ​ശ​ൻ, കെ.​എം. പ്ര​സാ​ദ്, സി.​കെ. സോ​ന, തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.