ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, July 16, 2020 10:00 PM IST
പേ​രാ​മ്പ്ര: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ണി​പ്പാ​റ​യി​ലാ​ണു സം​ഭ​വം. പു​ളി​ക്ക​ൽ വ​ർ​ക്കി മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി (58) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കിട്ട് ഏ​ഴ​ര​യോ​ടെ​യാ​ണു വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വീ​ട്ടി​ൽ മേ​രി ത​നി​ച്ചാ​ണു താ​മ​സം.

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കു ഇ​ന്ന​ലെ​യും പോ​യി​രു​ന്നു​യെ​ന്നാ​ണു വി​വ​രം. വീ​ട്ടി​നു​ള്ളി​ൽ നി​ന്നു ഷോ​ക്കേ​റ്റി​ട്ടാ​ണു മ​ര​ണ​മെ​ന്നു സം​ശ​യ​മു​ണ്ട്. വീ​ടി​ന്‍റെ വാ​തി​ലി​ന​ടു​ത്ത് മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി . വീ​ട്ടി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ക സ​ഹോ​ദ​രി: ഏ​ലി​ക്കു​ട്ടി (ച​ക്കി​ട്ട​പാ​റ).