മ​ല​യോ​ര മേ​ഖ​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു
Saturday, August 1, 2020 11:22 PM IST
മ​ക്കം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ആ​ശ​ങ്ക​യും വ​ർ​ധി​ക്കു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലും തൊ​ട്ട​ടു​ത്ത കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​ഞ്ചു പേ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച എം.​കെ.​സി. മു​ഹ​മ്മ​ദി​ന്‍റെ ബ​ന്ധു​ക്ക​ളും കാ​തി​യോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ ര​ണ്ടു പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ക​ല്ലു​രു​ട്ടി സ്വ​ദേ​ശി​ക്കു​മാ​ണ് ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. ഇ​തി​ൽ നാ​ലു പേ​ർ രോ​ഗ​മു​ക്ത​രാ​യി. ബാ​ക്കി ഏ​ഴു പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ സ​മ​യം, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ക​ട​ക​ളി​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്കും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.