റോ​ഡ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി
Saturday, August 1, 2020 11:22 PM IST
വ​ട​ക​ര: ന​ട​ക്കു​താ​ഴ 110 കെ​വി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം റോ​ഡ​രി​കി​ൽ ഒ​രു മീ​റ്റ​റി​ലേ​റെ വ​ള​ർ​ന്ന ക​ഞ്ചാ​വ് ചെ​ടി. വ​ട​ക​ര എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സാ​ക്കി.ജ​ന സേ​വ​ന സൗ​ഹൃ​ദ കേ​ന്ദ്ര​ത്തി​ന് മു​ൻ​വ​ശം റോ​ഡ​രി​കി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി കാ​ണ​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം വ​ള​ർ​ച്ച എ​ത്തി​യ​തും 105 സെ. ​മീ​റ്റ​ർ ഉ​യ​ര​മു​ള്ള​തു​മാ​ണ് ചെ​ടി. താ​നേ വ​ള​ർ​ന്ന​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.