സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് നാ​മമാ​ത്ര ബ​സു​ക​ള്‍ മാ​ത്രം
Saturday, August 1, 2020 11:22 PM IST
കോഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത് നാ​മ​മാ​ത്ര ബ​സു​ക​ള്‍ . ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നു​കീ​ഴി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഭൂ​രി​ഭാ​ഗ​വും സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. അ​തേ​സ​മ​യം കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​നു​കീ​ഴി​ലെ ബ​സു​ക​ള്‍ പ​തി​വു​പോ​ലെ സ​ര്‍​വീ​സ് ന​ട​ത്തി.

ബാ​ലു​ശ്ശേ​രി, ഉ​ള്ള്യേ​രി, അ​ത്തോ​ളി തു​ട​ങ്ങി​യ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. ഇ​രു​പ​തോ​ളം ബ​സു​ക​ള്‍ ഈ ​രീ​തി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ പ​തി​വി​ലും കു​റ​വാ​യി​രു​ന്നു. ജി​ല്ല​യി​ലെ 80 ശ​ത​മാ​നം ബ​സു​ട​മ​ക​ളും സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. ഉ​ട​നെ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല​ല്ല ത​ങ്ങ​ളെ​ന്ന് അ​സോ​സി​യേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. 1800 സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം 300 ഓ​ളം ബ​സു​ക​ള്‍ മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തി. ഇ​പ്പോ​ള്‍ അ​തും നി​ന്ന​അ​വ​സ്ഥ യാ​ണ്. നി​കു​തി അ​ട​യ്ക്കു​ന്ന​ത് നീ​ട്ടി​ന​ല്‍​കി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും എ​ത്ര​മാ​സം നീ​ട്ടി​യാ​ലും അ​ത​ട​യ്ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ത​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.