വാ​ഷും ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു
Saturday, August 1, 2020 11:26 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി വാ​ക​മൊ​ളി ദേ​ശ​ത്ത് തി​യ്യ​പു​തു​ക്കു​ടി പ​റ​മ്പി​ന് അ​രി​കെ​യു​ള്ള ഇ​ട​വ​ഴി​യി​ൽ 60 ലി​റ്റ​ർ വാ​ഷും നാ​ല് ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​റും പാ​ർ​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ആ​ളി​ല്ലാ​ത്ത നി​ല​യി​ൽ ഇ​തു ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​ൻ. ജി​ജു, കെ. ​ഗ​ണേ​ഷ്, ഡ്രൈ​വ​ർ ദി​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.