ജി​ല്ലാ കോ​വി​ഡ് ഹോ​സ്പി​റ്റ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 1, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലും ത​ണ​ല്‍ വ​ട​ക​ര​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി പ്ര​ത്യേ​ക ഹോ​സ്പി​റ്റ​ല്‍ തു​റ​ന്നു. എ​ര​ഞ്ഞി​പ്പാ​ല​ത്തു​ള്ള ഇ​ഖ്‌​റ - ത​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ സൈ​ക്യാ​ട്രി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​വി​ഡ് ഹോ​സ്പി​റ്റ​ലാ​യി മാ​റ്റി പൂ​ര്‍​ണ്ണ​സ​ജ്ജ​മാ​ക്കി സ​ര്‍​ക്കാ​റി​ന് കൈ​മാ​റി​യ​ത്.

ആ​ശു​പ​ത്രി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ നി​ര്‍​വ​ഹി​ച്ചു. ഇ​ഖ്‌​റ​യും ത​ണ​ലും മു​ന്നോ​ട്ടു​വെ​ച്ച​ത് ലോ​കോ​ത്ത​ര മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ​യു​ടെ മാ​തൃ​ക പ​രി​ശോ​ധി​ക്കാ​ന്‍ മ​റ്റു ആ​ശു​പ​ത്രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടും. വൈ​റ​സ് ബാ​ധ ഈ ​രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. ഈ ​അ​വ​സ​ര​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും വൈ​റ​സ് ബാ​ധ​യു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​ന്‍ ഇ​ഖ്‌​റ ന​ട​ത്തു​ന്ന സേ​വ​നം ച​രി​ത്ര​ത്തി​ന്‍റെ താ​ളു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വെ​ര്‍​ച്ച്വ​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍ എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ സീ​റാം സാം​ബ​ശി​വ റാ​വു, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ന​വീ​ന്‍, ജെ​ഡി​റ്റി ഇ​സ്ലാം പ്ര​സി​ഡ​ന്‍റ് സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ്മ​ദ്, ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ എ​കി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​സി. അ​ന്‍​വ​ര്‍, ത​ണ​ല്‍ വ​ട​ക​ര ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി ഇ​ദ്‌​രീ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.
20000 ല​ധി​കം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ്ണ​മു​ള്ള ആ​ശു​പ​ത്രി​യി​ല്‍ 100 ബെ​ഡു​ക​ളാ​ണു​ള്ള​ത്. 17 ബെ​ഡു​ള്ള ഐ​സി​യു, 11 കി​ട​ക്ക​ക​ളു​ള്ള സെ​മി ഐ​സി​യു, എ​ട്ട് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, മ​ള്‍​ട്ടി​പാ​രാ മോ​ണി​റ്റ​റു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ പോ​ര്‍​ട്ടു​ക​ള്‍. റി​മോ​ര്‍​ട്ട് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം (24 മ​ണി​ക്കൂ​റും) മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഇ​വ​കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലാ​ബ്, എ​ക്‌​സ് റേ (​പോ​ര്‍​ട്ട​ബ്ള്‍), അ​ള്‍​ട്രാ സൗ​ണ്ട് (പോ​ര്‍​ട്ട​ബ്ള്‍), ഫാ​ര്‍​മ​സി എ​ന്നി​വ​യും ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക്കാ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും മ​റ്റു പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫി​നെ​യും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലാ​ണ്. ആ​ശു​പ​ത്രി​യു​ടെ മ​റ്റ് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലാ​ണ് ന​ട​ത്തു​ക. രോ​ഗി​ക​ളു​ടെ ഭ​ക്ഷ​ണം, വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​വി​ടെ രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ഖേ​ന​യാ​യി​രി​ക്കും. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി (കെ​എ​എ​സ്പി) അം​ഗ​ങ്ങ​ളാ​യ രോ​ഗി​ക​ള്‍​ക്ക് ഇ​വി​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​യി​രി​ക്കും.