കോ​ട​ഞ്ചേ​രി​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങിയ കാ​ട്ടുപ​ന്നി​യ വെ​ടി​വച്ചു കൊന്നു
Sunday, August 2, 2020 11:31 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ കൃഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങിയ മൂ​ന്നാ​മ​ത്തെ കാ​ട്ടു പ​ന്നി​യെയും വെ​ടിവച്ചു കൊന്നു. വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വയ്ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ എം ​പാ​ന​ൽ ലി​സ്റ്റി​ൽ ഉ​ള്ള വേ​ളം​കോ​ട്‌ ഞാ​ളി​യ​ത്ത് രാ​ജു​വാ​ണ് പന്നിയെ വെ​ടി​വ​ച്ച​ത്. ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് 12.30 നാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. എ​ട​ത്ത​റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​ന്മാ​ര​യ എം. ​ബാ​ല​കൃ​ഷ്ണ​ൻ, ടി. ​ബ​ഷീ​ർ, ട്രൈ​ബ​ൽ വാ​ച്ച​ർ എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ഡീ​സ​ൽ ഒ​ഴി​ച്ച് സ്ഥ​ല​ത്ത് ത​ന്നെ ജ​ഡം മ​റ​വ്ചെ​യ്തു. കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, വാ​ർ​ഡ്‌ മെം​ബ​ർ സി​ജി ബി​ജു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.