കോ​ഴി​ക്കോ​ട്ട് മൂ​ന്ന് മ​ര​ണം
Sunday, August 2, 2020 11:33 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മൂ​ന്ന് കൊ​വി​ഡ് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച് മ​രി​ച്ച 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മ​റ്റ് ര​ണ്ടു പേ​ർ വ​ട​ക​ര, ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ളാ​ണ്.
ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വ​ട​ക​ര ത​ട്ടോ​ളി​ക്ക​ര ന​ടു​ചാ​ലി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ (63) ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ചോ​മ്പാ​ല​യി​ലെ ജീ​പ്പ് ഡ്രൈ​വ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​നി ബാ​ധി​ച്ചി​രു​ന്നു. വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഫ​റോ​ക്ക് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ (73) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ര​ണ്ടാ​മ​ത്തെ ആ​ൾ.
രാ​മ​നാ​ട്ടു​ക​ര​യി​ല്‍ മ​ക​ളു​ടെ വീ​ട്ടി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ല്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റം പു​ളി​ക്ക​ല്‍ സ്വ​ദേ​ശി റ​മീ​സി​ന്‍റെ 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ആ​സ്യ അ​മാ​ന​യാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച കു​ഞ്ഞും കു​ടും​ബ​വും വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ഞ്ഞി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. മ​ര​ണ ശേ​ഷം ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലും പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യി​ലും കു​ട്ടി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.