റേ​ഷ​ന്‍ ധാ​ന്യ​ങ്ങ​ള്‍ ന​ശി​ച്ച​തി​നെ​ക്കുറി​ച്ച് അ​ന്വേ​ഷ​ണം വേ​ണമെന്ന്
Monday, August 3, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സി​വി​ല്‍ സ​പ്ലൈ​സ് ഗോ​ഡൗ​ണു​ക​ളി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തേ​ണ്ട 2458 മെ​ട്രി​ക്ക് ട​ണ്‍ അ​രി​യും ഗോ​ത​മ്പും അ​ട​ക്കം ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് )ആ​വ​ശ്യ​പ്പെ​ട്ടു.​ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ക​രാ​ര്‍ , സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് എ​ന്നി വി​വാ​ദ​ങ്ങ​ളി​ല്‍​ ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യി​ല്‍ വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.
പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി​യതും പു​റ​ത്തു​വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി രാ​ജിവയ്ക്ക​ണമെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ഉ​ന്ന​ത​തി​കാ​ര സ​മി​തി അം​ഗം സി.​വീ​രാ​ന്‍​കു​ട്ടി പാ​ര്‍​ട്ടി ജി​ല്ലാ വെ​ബ് മീ​റ്റി​ംഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ.​പി.​രാ​ധാ കൃ​ഷ്ണ​ന്‍ ,സ​ലിം പു​ല്ല​ടി ,രാ​ജ​ന്‍ വ​ര്‍​ക്കി ,മ​നോ​ജ് ആ​വ​ള ,പ്ര​തീ​പ് ചോ​മ്പാ​ല ,കെ.​എം.​നി​സാ​ര്‍, നി​സാ​ര്‍ ,ബേ​ബി കൊ​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.