ഓ​ൺ​ലൈ​ൻ പ​ഠ​നത്തിന് സം​വി​ധാ​ന​മൊ​രു​ക്കി
Monday, August 3, 2020 10:55 PM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര പ്ര​ദേ​ശ​മാ​യ ആ​ന​ക്കാം​പൊ​യി​ൽ ക​രി​മ്പ് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വൈ-​ഫൈ പ​ഠ​ന സം​വി​ധാ​നം വാ​ർ​ഡ് മെം​ബ​ർ പൗ​ളി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി. മൊ​ബൈ​ൽ സി​ഗ്ന​ൽ ഇ​ല്ലാ​ത്ത​തു മൂ​ലം പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് നി​റ​ഞ്ഞ അ​വ​സ്ഥ​യ്ക്ക് ഇ​തോ​ടെ മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തി​യ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വൈ-​ഫൈ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ പൗ​ളി​ൻ മാ​ത്യു നി​ർ​വ​ഹി​ച്ചു. ക​രി​മ്പ് യു​വ​ജ​ന കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സി​ബി​ൻ ഈ​റ്റ കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മു​ൻ തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ബി​ൻ ത​യ്യി​ൽ, ഗി​ൽ​ബ​ർ​ട്ട് വെ​ട്ട​ത്ത്, ലി​വി​ൻ അ​ട​ക്കാ​പാ​റ, ലി​തി​ൻ അ​ട​ക്കാ​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.