സ്മാ​ര​ക ഫ​ല​കം സ​മ​ര്‍​പ്പി​ച്ചു
Tuesday, August 4, 2020 11:14 PM IST
പേ​രാ​മ്പ്ര: ല​ണ്ട​നി​ല്‍ നി​ന്നു​ള്ള ഇ​കോ​ണോ​മി​സ്റ്റ് വാ​രി​ക​യി​ല്‍ വ​ന്ന സി​സ്റ്റ​ര്‍ ലി​നി​യെ കു​റി​ച്ചു​ള്ള സ്മ​ര​ണാ​ഞ്ജലി​യെ അ​ടി​സ്ഥാ​ന​മാ​ക്കി രൂ​പ​പ്പെ​ടു​ത്തി​യ സ്മാ​ര​ക ഫ​ല​കം ആ​ദ​ര സൂ​ച​ക​മാ​യി സെ​ന്‍റ​ര്‍ ഫോ​ര്‍ ജെ​ന്‍റ​ര്‍ സ്റ്റ​ഡീ​സ് ലി​നി​യു​ടെ കു​ടും​ബ​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു.
സെ​ന്‍റ​ര്‍ ഫോ​ര്‍ ജെ​ന്‍റ​ര്‍ സ്റ്റ​ഡീ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​മ്പ​നോ​ട​യി​ലെ ലി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സ്മാ​ര​ക ഫ​ല​കം സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ബ്ജ​ക്ടീ​വ് സ്റ്റ​ഡീ​സ് (ഐ​ഒ​എ​സ്) അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, സെ​ന്‍റ​ര്‍ ഫോ​ര്‍ ജെ​ന്‍റ​ര്‍ സ്റ്റ​ഡീ​സ് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​എം. സാ​ദി​ഖ്, ഓ​ഫീ​സ് ഇ​ന്‍ ചാ​ര്‍​ജ് ഇ.​എം ഹാ​റൂ​ന്‍, നി​പ ദു​ര​ന്ത കാ​ല​ത്ത് സ്ത്യു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം അ​നു​ഷ്ടി​ച്ച റെ​സ്‌​ക്യു വോ​ള​ണ്ടി​യേ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളാ​യ ഹ​മീ​ദ് ക​ടി​യ​ങ്ങാ​ട്, അ​സീ​സ് പ​ന്തി​രി​ക്ക​ര, ഒ.​ടി അ​ലി, കൗ​ണ്‍​സി​ലിം​ഗ് വി​ദ​ഗ്ദ്ധ​ന്‍ സി.​കെ. റാ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.