ക​ർ​ഷ​ക​ന്‍റെ മ​ര​ണം: വ​ന​പാ​ല​ക​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Tuesday, August 4, 2020 11:16 PM IST
കൂ​രാ​ച്ചു​ണ്ട്: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​ക​ർ​ഷ​ക​ൻ മ​ത്താ​യി കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ന്‍ഡ് ചെ​യ്ത് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​പാ​ല​ക​രും വ​ന്യ​മൃ​ഗ​ങ്ങ​ളും ക​ർ​ഷ​ക​രെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന​തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം വേ​ണം. മ​ര​ണ​മ​ട​ഞ്ഞ ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ ദ​ത്തെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, എ​ൻ. ച​ന്ദ്ര​ൻ, അ​ഗ​സ്റ്റി​ൻ ക​ണ്ണേ​ഴ​ത്ത്, സി.​എം. ബാ​ബു, മൊ​യ്തു കോ​ര​ങ്ങോ​ട്ട്, ബി​ജു ക​ണ്ണ​ന്ത​റ, പി.​സി. പ്ര​ത്യൂ​ഷ്, സി.​പി. നാ​രാ​യ​ണ​ൻ, ജോ​സ് കാ​രി​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.