കൂ​ട​ത്താ​യി ന്യൂ​ഫോം ഗ്രൗ​ണ്ട് കെെ​യേറ്റം: പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Tuesday, August 4, 2020 11:16 PM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള കൂ​ട​ത്താ​യി ന്യൂ ​ഫോം ഗ്രൗ​ണ്ടും പു​ഴ​യോ​ര​വും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഗ​ര്‍​ത്ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ന​ശി​പ്പി​ച്ചവരെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യണമെന്ന് കൂ​ട​ത്താ​യി ന്യൂ ​ഫോം ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ്രൗ​ണ്ടി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​നി​ഷ്ട സം​ഭ​വം ന​ട​ന്ന​ത്. ത​ഹ​സി​ല്‍​ദാ​ര്‍, കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍, കൂ​ട​ത്താ​യി വി​ല്ല​ജ് ഓ​ഫീ​സ്, ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ധി​കൃ​ത​രി​ല്‍ നി​ന്നും ഇ​ത് വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തു സം​ശ​യ​മു​യ​രു​ന്ന​താ​യും ക​മ്മ​ിറ്റി വി​ല​യി​രു​ത്തി. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​കെ. അ​സീ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.