കനത്ത മഴ; വ്യാപക നാശം
Wednesday, August 5, 2020 10:59 PM IST
പേ​രാ​മ്പ്ര : കഴിഞ്ഞ ദിവസം രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പേ​രാ​മ്പ്ര എ​ര​വ​ട്ടൂ​ര്‍ ചേ​നാ​യി എ​ട​വ​രാ​ട് ഭാ​ഗ​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ള്‍. ശ​ക്ത​മാ​യ ചു​ഴ​ലി​കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ വീ​ട​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി​യും പൊ​ട്ടി വീ​ണു​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ര​വ​ട്ടൂ​ര്‍ ഏ​ര​ത്ത്മു​ക്ക്, സു​ഭി​ക്ഷ പ​രി​സ​രം, ചേ​നാ​യി, മ​ഞ്ചേ​രി​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത്. രാ​ത്രി പ​തി​നൊ​ന്ന​ര​ക്കു ശേ​ഷ​മാ​ണു കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.​എ​ര​വ​ട്ടൂ​ര്‍ നെ​ല്ലി​യു​ള്ള​തി​ല്‍ ബാ​ബു, വെ​ളി​ച്ച​കു​ള​ങ്ങ​ര ര​വി, തെ​ക്കെ വെ​ങ്ക​ക്കു​ന്നു​മ്മ​ല്‍ രാ​ഗേ​ഷ്, തെ​ക്കെ വെ​ങ്ക​ക്കു​ന്നു​മ്മ​ല്‍ ഫൈ​സ​ല്‍, കു​ണ്ടും​ക​ര വി.​കെ ഗോ​വി​ന്ദ​ന്‍, വെ​ങ്ങ​ള​ത്ത് ക​ണ്ടി സ​ലാം, അ​രീ​ക്കു​ഴി​യി​ല്‍ മൊ​യ്തി, വ​ലി​യ​പ​റ​മ്പി​ല്‍ കു​ഞ്ഞാ​മി, അ​രീ​ക്കു​ഴി​യി​ല്‍ സാ​റ, കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ ര​ജീ​ഷ്, കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ രാ​ജീ​വ​ന്‍, പു​തി​യേ​ട​ത്ത് ക​ണ്ടി സ്വാ​മി​നാ​ഥ​ന്‍, പു​തി​യേ​ട​ത്ത് ക​ണ്ടി ക​ണ്ണ​ന്‍, അ​രീ​ക്കു​ഴി​യി​ല്‍ മൊ​യ്തു തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ള്‍​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്.​നെ​ല്ലി​യു​ള്ള​തി​ല്‍ ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ സ​മീ​പ​ത്തെ തേ​ക്ക്, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ വ​ന്ന് പ​തി​ച്ച് വീ​ട് പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നു. കാ​റ്റി​ന്‍റെ വ​ന്‍ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തി​നാ​ല്‍ വീ​ട്ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ ബാ​ബു​വി​ന്‍റെ അ​മ്മ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടി​ല്ല.

വെ​ളി​ച്ച കു​ള​ങ്ങ​ര ര​വി​യു​ടെ വീ​ടും കൃ​ഷി​യും ത​ക​ര്‍​ന്നു. ഫൈ​സ​ലി​ന്‍റെ വീ​ടി​നും കു​ണ്ടും​ക​ര വി.​കെ ഗോ​വി​ന്ദ​ന്‍റെ വീ​ടി​നും മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണും കേ​ട്പാ​ട് സം​ഭ​വി​ച്ചു. വെ​ങ്ങ​ള​ത്ത് ക​ണ്ടി സ​ലാം, അ​രീ​ക്കു​ഴി​യി​ല്‍ മൊ​യ്തി എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലും വ​ലി​യ​പ​റ​മ്പി​ല്‍ കു​ഞ്ഞാ​മി​യു​ടെ വീ​ടും വി​റ​ക് പു​ര​യും തെ​ങ്ങും മ​ര​ങ്ങ​ളും വീ​ണ് ത​ക​ര്‍​ന്നു.
അ​രീ​ക്കു​ഴി​യി​ല്‍ സാ​റ​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മാ​വ് പൊ​ട്ടി​വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചു. കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ ര​ജീ​ഷ്, കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ രാ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ വീ​ടി​ന്‍റെ പു​റ​ക് വ​ശ​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മേ​ല്‍​ക്കു​ര ത​ക​ര്‍​ന്നു.

പു​തി​യേ​ട​ത്ത് ക​ണ്ടി സ്വാ​മി​നാ​ഥ​ന്‍റെ​യും പു​തി​യേ​ട​ത്ത് ക​ണ്ടി ക​ണ്ണ​ന്‍റെ​യും വീ​ടു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ മ​ര​ങ്ങ​ള്‍ പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.​അ​രീ​ക്കു​ഴി​യി​ല്‍ മൊ​യ്തു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ര​ച്ചി​ല്ല​ക​ള്‍ പ​തി​ക്കു​ക​യും മേ​ല്‍​ക്കൂ​ര​ക്ക് ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ള്‍ പ​റ​ന്ന് പോ​വു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് അ​ല്പ​സ​മ​യം വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ചു.​വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യ​തി​ന് പു​റ​മേ പ്ര​ദേ​ശ​ത്ത് വ​ന്‍ കൃ​ഷി നാ​ശ​വും കാ​റ്റും മ​ഴ​യും മൂ​ലം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ മ​റ്റ് ഇ​ട​വി​ള കൃ​ഷി​ക​ള്‍ എ​ന്നി​വ ന​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ. പ്ര​മോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​ബ്രാ​ഹിം എ​ട​ത്തും​ക​ര, അ​ബ്ദു​റ​ഹ്മാ​ന്‍ പു​ത്ത​ന്‍ പു​ര​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യ സ്ഥ​ല​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

കൂ​രാ​ച്ചു​ണ്ട് :ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വ്യാ​പ​ക നാ​ശം സം​ഭ​വി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൂ​വ്വ​ത്തും​ചോ​ല ഏ​ഴാം വാ​ർ​ഡ് താ​മ​സി​ക്കു​ന്ന ശ​ങ്ക​രാ​വേ​ലി​ൽ ബാ​ലാ​മ​ണി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ ന​ശി​ച്ചു.​ഏ​ഴാം വാ​ർ​ഡ് ന​ടു​ക്ക​ണ്ടി പ​റ​മ്പി​ൽ വേ​ലാ​യു​ധ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യും കാ​റ്റി​ൽ ന​ശി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പ​നോം​വ​യ​ലി​ൽ താ​മ​സി​ക്കു​ന്ന കൊ​ടു​മ​യി​ൽ ഗ​ഫൂ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ മ​രം​വീ​ണ് നാ​ശം സം​ഭ​വി​ച്ചു.​ര​ണ്ടാം വാ​ർ​ഡ് കാ​ള​ങ്ങാ​ലി താ​മ​സി​ക്കും പ​ര​പ്പി​ൽ മൊ​യ്തീ​തീ​ന്‍റെ ആ​ല​യു​ടെ മു​ക​ളി​ൽ മ​രം​വീ​ണ് നാ​ശം സം​ഭ​വി​ച്ചു.​കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പൂ​വ്വ​ത്താം​കു​ന്ന് ആ​റാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പൂ​വ്വ​ത്തി​ങ്ക​ൽ​മീ​ത്ത​ൽ ജാ​ന​കി​യു​ടെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന് മു​ക​ളി​ൽ മ​രം​വീ​ണ് മേ​ൽ​ക്കൂ​ര പാ​ടെ ത​ക​ർ​ന്നു.​ആ​റാം വാ​ർ​ഡ് പു​ളി​ഞ്ഞോ​ളി കു​ന്നു​മ്മ​ൽ ചെ​ക്കോ​ട്ടി​യു​ടെ വീ​ടി​നും നാ​ശം സം​ഭ​വി​ച്ചു.​ക​ക്ക​യം - ത​ല​യാ​ട് റോ​ഡി​ൽ ഇ​രു​പ​ത്തേ​ഴാം​മൈ​ലി​ൽ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.​ക​ല്ലാ​നോ​ട് ഇ​ല്ലി​പ്പി​ലാ​യി​ൽ തെ​ങ്ങ് വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി.

രാ​മ​നാ​ട്ടു​ക​ര:​ഫ​റോ​ക്ക് പേ​ട്ട​യി​ൽ നി​ന്നു കോ​ട​മ്പു​ഴ​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ഇ​ർ​ഷാ​ദി​യാ കോ​ള​ജി​നു സ​മീ​പം.​മ​രം റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു.​റോ​ഡ​രി​കി​ൽ നി​ന്ന വ​ലി​യ ചീ​നി മ​ര​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ട​പു​ഴ​കി വീ​ണ​ത്‌.

നാ​ദാ​പു​രം: ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും മു​റി​ഞ്ഞ് വീ​ണും വീ​ടു​ക​ൾ ത​ക​രു​ക​യും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​വു​ക​യും ചെ​യ്തു.​ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഷീ​റ്റു​ക​ൾ കാ​റ്റി​ൽ ത​ക​ർ​ന്ന് വൈ​ദു​തി ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ൽ വീ​ണ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഷീ​റ്റു​ക​ൾ നീ​ക്കി അ​പ​ക​ടം ഒ​ഴി​വാ​ക്കി.

പേ​രാ​മ്പ്ര: ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പ്ലാ​വ് വീ​ണ് വീ​ട് ത​ക​ര്‍​ന്നു. കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​കു​ലു​ക്കി​യി​ല്‍ പ്ര​ദേ​ശ​ത്താ​ണ് നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ടി​ന് കേ​ടു​പാ​ടും കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ച​ത്.​മ​ണി​കു​ലു​ക്കി​യി​ല്‍ കേ​ളോ​ത്ത് സു​ധീ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പി​ന്‍​വ​ശ​ത്തു​ള്ള പ്ലാ​വ് പൊ​ട്ടി​വീ​ണ് ഓ​ട് മേ​ഞ്ഞ മേ​ല്‍​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. പ്ലാ​ത്തോ​ട്ട​ത്തി​ല്‍ മോ​ളി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന വി​റ​കു​പു​ര തെ​ങ്ങു വീ​ണ് ത​ക​ര്‍​ന്നു.
മു​യ്‌​പ്പോ​ത്ത് സ്വ​ദേ​ശി​യാ​യ തു​രു​ത്തി​യി​ല്‍ അ​ച്ച്യു​ത​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലും നി​ര​വ​ധി പ്ലാ​വു​ക​ളും തെ​ങ്ങ് ക​വു​ങ്ങ് എ​ന്നി​വ​യും കാ​റ്റി​ല്‍ ന​ശി​ച്ചു. സ​മീ​പ​ത്തെ മി​ക്ക വീ​ടു​ക​ളി​ലേ​യും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വാ​ഴ, മ​ര​ച്ചീ​നി, മ​റ്റ് ഇ​ട​വി​ള​ക​ള്‍ എ​ന്നി​വ കാ​റ്റി​ല്‍ ന​ശി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കു​റ്റ്യാ​ടി: ക​ന​ത്ത മ​ഴ​യി​ലും വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ലും കാ​യ​ക്കൊ​ടി, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ.​നി​ര​വ​ധി വീ​ടു​ക​ൾ​ക്കും, കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നി​ൽ മ​ര​ങ്ങ​ൾ പൊ​ട്ടി വീ​ണ് നി​ര​വ​ധി ഇ​ല​ട്രി​ക് പോ​സ്റ്റ​റു​ക​ൾ ത​ക​ർ​ന്നു. നാ​ഗം പാ​റ​യി​ൽ വാ​ഴ​ക്ക​ൽ ഗം​ഗാ​ധ​ര​ന്‍റെ വീ​ട്ടി​നു മു​ക​ളി​ൽ പൂ​മ​രം ക​ട​പ​ഴു​കി വീ​ണ് മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ഗം പാ​റ ചൊ​ത്ത​ക്കൊ​ല്ലി അ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തേ​ക്ക് മ​രം പൊ​ട്ടി​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു,

പൂ​തം പാ​റ ഭാ​ഗ​ത്ത് മു​ക​ളേ​ൽ സു​മ​തി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.​ത​ട​ത്തി​ൽ ഷൈ​നി​യു​ടെ വീ​ടി​നു മു​ക​ളി​ൽ തേ​ക്ക് വീ​ണ് ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ചാ​ത്ത​ൻ​കോ​ട്ടു ന​ട അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ന്‍റെ വ​ർ​ക്ക് ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.​കാ​വി​ലും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ണ്ടു​തോ​ട് സം​സ്കാ​രി​ക കേ​ന്ദ്രം വ​രാ​ന്ത ഭാ​ഗം ഷീ​റ്റി​ട്ട​ത് പൂ​ർ​ണ​മാ​യും തേ​ക്ക് മ​രം വീ​ണ് ത​ക​ർ​ന്നു. പൂ​തം​പാ​റ ദേ​വാ​ഗൃ​ഹം നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ നി​ര​വ​ധി റ​ബർ മ​ര​ങ്ങ​ളും വാ​ഴ​യും ന​ശി​ച്ചു.​കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ർ​കു​ള​ങ്ങ​ര ക​ണ്ണ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​ന്നു​മ്മ​ൽ രാ​ജ​ന്‍റെ വീ​ടി​ന്ന് മു​ക​ളി​ൽ മ​രം വീ​ണു​നാ​ശ​ന​ഷ്ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി.​മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ, റ​ബർ, തെ​ങ്ങ്, ജാ​തി​ഗ്രാ​മ്പു ,മ​ര​ച്ചീ​നി തു​ട​ങ്ങി നി​ര​വ​ധി വി​ള​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു.

ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

കൂ​രാ​ച്ചു​ണ്ട്: മ​ഴ ക​ന​ത്ത​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി​ക​ൾ​ക്കെ​തി​രെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.​പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി ഭീ​ക്ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, ക​ല്ലാ​നോ​ട് ,കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പ്പൊ​ട്ട​ൽ ഭീ​ക്ഷ​ണി യും ​നേ​രി​ടു​ന്ന അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​മി​ത വൈ​ദ്യു​തി
പ്ര​വാ​ഹം:
ഉപ​ക​ര​ണ​ങ്ങ​ൾ
ന​ശി​ച്ചു

ച​ക്കി​ട്ട​പാ​റ: അ​മി​ത​വൈ​ദ്യു​ത പ്ര​വാ​ഹ​ത്തി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പി​ള്ള​പ്പെ​രു​വ​ണ്ണി, കു​റ്റി​പ്പി​ലാ​യി മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ പ​ക​ര​ണ​ങ്ങ​ൾ​ക്കു സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി പ​രാ​തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ലൈ​നി​ൽ മ​രം വീ​ണ​താ​ണു പ്ര​ശ്ന കാ​ര​ണ​മെ​ന്നു കെ​എ​സ്ഇ​ബി ച​ക്കി​ട്ട​പാ​റ സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.