ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി
Wednesday, August 5, 2020 10:59 PM IST
പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ട​ക്കു​മ്പാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ണ്ട​റി സ്‌​കൂ​ളി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന സി​എ​ഫ്എ​ല്‍​ടി​സിയി​ലേ​ക്ക് സി​പി​ഐ ച​ങ്ങ​രോ​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ കൈ​ത്താ​ങ്ങ്. സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ 50 ബെ​ഡ്ഷീ​റ്റ്, ത​ല​യി​ണ ക​വ​ര്‍ എ​ന്നി​വ സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​കെ ഭാ​സ്‌​ക​ര​ന്‍, ഒ.​ടി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല, സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രെ ഏ​ല്‍​പ്പി​ച്ചു.

സ്പീ​ക്ക് അ​പ്:
കോ​ൺ​ഗ്ര​സ്
പ്ര​തി​ഷേ​ധം

കു​റ്റ്യാ​ടി : പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത സ്പീ​ക്ക് അ​പ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​യ​ക്കൊ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.​
കാ​വി​ലും​പാ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് മൊ​യ്തു.​കെ.​പി.​ബി​ജു, യു.​വി.​സി അ​ഹ​മ്മ​ദ് ഹാ​ജി, അ​ർ​ഷാ​ദ് കോ ​ര​ങ്കോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.