15 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 21 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Thursday, August 6, 2020 11:20 PM IST
താ​മ​ര​ശേ​രി: നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ 15 പേ​ര​ട​ക്കം കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ 21 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​ല്ലാ​ങ്ക​ണ്ടി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ ക്വാ​റ​ന്‍റെ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ 15 മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾക്കാണ് കോവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ബേ​പ്പൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​രാ​ണ്.
ക​ട​ലി​ല്‍ പോ​കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 19 അം​ഗ സം​ഘ​ത്തി​ലെ 15 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ​ട​ക​ര​യി​ല്‍ മൂന്നു പേ​ര്‍​ക്കു കോ​വി​ഡ്

വ​ട​ക​ര: ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു ശേ​ഷം വ​ട​ക​ര​യി​ല്‍ വീ​ണ്ടും കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​ത്രീ ഉ​ള്‍​പെ​ടെ താ​ഴെ അ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂന്നു പേ​ര്‍​ക്കാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച ഒ​ന്നാം വാ​ര്‍​ഡി​ലെ യു​വാ​വി​ന്‍റെ ഭാ​ര്യ​ക്കും അ​ളി​യ​നും മ​റ്റൊ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത.് സ​മ്പ​ര്‍​ക്കം കാ​ര​ണം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍​ക്കു നെ​ഗ​റ്റീ​വാ​ണ്. സ്ത്രീ​യും സ​ഹോ​ദ​ര​നും 46-ാം വാ​ര്‍​ഡി​ലും മ​റ്റെ​യാ​ള്‍ 45-ാം വാ​ര്‍​ഡി​ലു​മാ​ണ്. നാ​ല്‍​പ​ത്തി​യ​ഞ്ചാം വാ​ര്‍​ഡി​ലെ ആ​ള്‍ ഡ്രൈ​വ​റാ​ണ്. നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ള്‍ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് കു​രു​തു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള വ​ഴി അടച്ചു.