ച​വ​റം മൂ​ഴി​യി​ല്‍ ആ​റ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു
Saturday, August 8, 2020 11:04 PM IST
പേ​രാ​മ്പ്ര : കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ച​വ​റം​മൂ​ഴി​യി​ല്‍ കു​റ്റ്യാ​ടി പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ആ​റ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു വീ​ട്ടു​കാ​ര്‍​ക്ക് ഒ​ഴി​ഞ്ഞു​പോ​കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ന്ന​ലെ ക​ക്ക​യം അ​ണ​ക്കെ​ട്ട് ഷ​ട്ട​ർ കൂ​ടു​ത​ൽ തു​റ​ന്നു വി​ട്ട​തോ​ടെ കു​റ്റ്യാ​ടി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പു വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ചേ​ര്‍​ന്നാ​ണു ദു​രി​ത​ബാ​ധി​ത​രെ സ​മീ​പ​ത്തെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ പു​ഴ​യോ​ട് ചേ​ര്‍​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ഏ​ഴ് വീ​ടു​ക​ളാ​ണു​ള്ള​ത്. അ​തി​ല്‍ ആ​റ് വീ​ടു​ക​ളി​ലെ ഇ​രു​പ​തോ​ളം താ​മ​സ​ക്കാ​രെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. ഒ​രു വീ​ട്ടി​ല്‍ ആ​ള്‍ താ​മ​സ​മി​ല്ല. കി​ഴ​ക്കെ​കു​ന്നേ​ല്‍ ശ​ശി, ച​ക്കം​തൊ​ടി വാ​സു, ന​മ്പി​പ​റ​മ്പ​ത്ത് സി​നി​ജ, കു​ഴി​ച്ചോ​ർ​മ​ണ്ണി​ല്‍​താ​ഴ രാ​ജ​ന്‍, കി​ഴ​ക്കെ​കു​ന്നേ​ല്‍ ഫി​ലോ​മി​ന, കു​റ്റി​യാ​ങ്ക​ല്‍ നാ​രാ​യ​ണ​ന്‍ ചെ​ട്ട്യാ​ര്‍ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ട​ത്തു​ക​ട​വ് ഹോ​ളീ ഫാ​മി​ലി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി
സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​ല്‍ ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ സ​മീ​പ​ത്തെ ഹോ​ളീ​ഫാ​മി​ലി യു​പി സ്‌​കൂ​ളി​ലേ​ക്കും മാ​റ്റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​ടി. സ​രീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഇ.​സി. ശാ​ന്ത, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എം. ​എ​സ്. ഗീ​ത, പെ​രു​വ​ണ്ണ​വ​മൂ​ഴി പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ ചി​ല വീ​ടു​ക​ളി​ല്‍ ഇ​ന്ന​ലെ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യി​ട്ടു​ണ്ട്.