ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 8, 2020 11:04 PM IST
തി​രു​വ​മ്പാ​ടി : ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ര്‍​ഡി​ല്‍ വാ​ർ​ഡി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ൽ വി​ശാ​ല​മാ​യ പ​ഠ​ന​മു​റി, കി​ച്ച​ൺ, സ്‌​റ്റോ​ർ റൂം, ​കു​ട്ടി​ക​ൾ​ക്കു​ള്ള പ്ലേ ​ഏ​രി​യ , സാ​നി​റ്റ​റി സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട് .
വാ​ർ​ഡ് മെം​ബ​ർ വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​റാം വാ​ർ​ഡ് മെം​ബ​ർ റോ​ബ​ർ​ട്ട് നെ​ല്ലി​ക്കാ​തെ​രു​വി​ൽ, ഐ​സി​ഡി എ​സ് ഓ​ഫീ​സ​ർ ഉ​ദ​യ കെ ​ജോ​യി, ഉ​സൈ​ൻ മാ​സ്റ്റ​ർ, ബെ​ന്നി അ​റ​ക്ക​ൽ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ സോ​ണി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.