പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട്ടം
Saturday, August 8, 2020 11:05 PM IST
കു​റ്റ്യാ​ടി : കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ൾ മ​ല​യോ​ര മേ​ഖ​ല ഭീ​തി​യി​ല്‍. തൊ​ട്ടി​ൽ​പാ​ലം,ക​ട​ന്ത​റനി​ടു​വി​ൽ പു​ഴ​ക​ൾ ക​ര ക​വി​ഞ്ഞ് ഒ​ഴു​കി. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് തൊ​ട്ടി​ൽ​പാ​ലം പു​ഴ​യോ​ര​ത്ത് നി​ന്ന് 15 വീ​ട്ടു​കാ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ക​ട​ന്ത​റ പു​ഴ​യോ​ര​ത്ത് നി​ന്നും നി​ടു​വാ​ൽ പു​ഴ​യോ​ര​ത്ത് നി​ന്നും 20 ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു.
പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ്സ​പെ​ട്ടു. കാ​യ​ക്കൊ​ടി കൊ​ര​ണ മ​ല​യു​ടെ താ​ഴ് വാ​ര​ത്ത് നി​ന്നും മാ​റ്റി താ​മ​സി​പ്പി​ച്ചു. ച​വ​റം​മൂ​ഴി​ഭാ​ഗ​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​ണ്ടാ​യ തി​നെ​തു​ട​ർ​ന്ന് ആ​റ് കു​ടും​ബ​ങ്ങ​ളെ ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ലേ​ക്ക് മാ​റ്റി.​ചീ​ന വേ​ലി, പ​ട്ടി​യാ​ട്ട് ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. കു​റ്റ്യാ​ടി ഇ​ട​വ​ൻ താ​ഴ കോ​ള​നി​യി​ൽ നി​ന്നും ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി.​കോ​ള​നി​റോ​ഡ് വെ​ള്ള​ത്തി​ൻ മു​ങ്ങി. കാ​യ​ക്കൊ​ടി മു​ട്ടു​ന​ട തോ​ട്ടി​ലെ ശ​ക്ത​മാ​യ ജ​ല​നി​ര​പ്പ് ചു​ണ്ട​ക്ക​ണ്ടി ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ മ​തി​ൽ ത​ക​ർ​ത്ത് വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റി മു​ൻ വ​ശ​ത്തെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കാ​യ​ക്കൊ​ടി ത​ളീ​ക്ക​ര റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​

പ​രി​സ​ര​ത്തെ ഹു​സൈ​ൻ ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് വെ​ള്ളം ക​യ​റി.​കാ​വി​ലും​പാ​റ​യി​ലെ ചാ​പ്പ​ൻ തോ​ട്ടം ത​ക​ടി​യേ​ൽ​ക്കു​ന്നി​ൽ കൈ​വേ​ലി​യി​ൽ ശ​ശി​യു​ടെ വീ​ടി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞു വീ​ണു, വ​ട്ടി​പ്പാ​റ പ​ള്ളി​ക്ക് സ​മീ​പ​ത്തെ കി​ളി​യ​മ്പ്രാ​യി​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വ​ശം മ​ണ്ണി​ടി​ഞ്ഞ് വീ​ണു ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. മു​റ്റ​ത്ത് പ്ലാ​വ് വ​ട​ക​ര​യി​ൽ ഷാ​ജു​വി​ന്‍റെ അ​ഞ്ഞൂ​റോ​ളം കു​ല​ച്ച നേ​ന്ദ്ര വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു.​പാ​ര​ത്താ​ൽ ജോ​ൺ​സ​ൺ, സി​സി​ലി വ​ട​ക​ര​യി​ൽ, സു​രേ​ന്ദ്ര​ൻ പ​ന്ത​മാ​ക്ക​ൽ, ത​ങ്ക​മ്മ ന​രി​ക്കു​നി, വാ​സു പ​ന്ത​മാ​ക്ക​ൽ, ദേ​വ​സ്യ പെ​രു​മ്പ​ള്ളി​ൽ, എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്നു. മു​റ്റ​ത്ത് പ്ലാ​വ് മു​ട​വു​ങ്ക​ൽ സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​ന്ത്ര വാ​ഴ​ക​ൾ, ഗ്രാ​മ്പു മ​ര​ങ്ങ​ൾ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ ന​ശി​ച്ചു. പൂ​തം​മ്പാ​റ കോ​ഴി​താ​നം വി​ജ​യ​ന്‍റെ റ​ബ്ബ​ർ, വാ​ഴ എ​ന്നി​വ​യും ന​ശി​ച്ചു. കൃ​ഷി നാ​ശം ഏ​ർ​പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര സാ​മ്പ​ത്തീ​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ണ്ട് കോ​ര​ങ്കോ​ട്ട് മൊ​യ്തു, അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ നാ​ദാ​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജു തോ​ട്ടും ചി​റ​യും ആ​വ​ശ്യ​പെ​ട്ടു.