ശ​മ​ന​മി​ല്ല...
Sunday, August 9, 2020 11:50 PM IST
കോ​ഴി​ക്കോ​ട്/​മു​ക്കം: ജി​ല്ല​യി​ല്‍ ക​ന​ത്ത​മ​ഴ​യ്ക്ക് ശ​മ​ന​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ​യു​ടെ ശ​ക്തി അ​ല്‍​പം കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.​ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ വെ​ള്ളം അ​ല്‍​പം കു​റ​ഞ്ഞ​തു​മൂ​ലം മാ​വൂര്‍, പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ, പെ​രു​വ​യ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് അ​ല്‍​പം താ​ണി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ള്ളം ഇ​റ​ങ്ങി​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം മ​ല​യോ​ര മേ​ഖ​ല​യി​ലും നാ​ല് ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​ക്ക് ഇ​ന്ന​ലെ ശ​മ​നം​വ​ന്നു.
ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക വി​ട്ടു​മാ​റി​യി​ട്ടി​ല്ല. പു​ല​ര്‍​ച്ച​യോ​ടെ ന​ന്നാ​യി ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ കു​റ​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യും ചെ​റു​പു​ഴ​യും ചാ​ലി​യാ​റും ഇ​പ്പോ​ഴും ഭീ​തി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന പാ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ​മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് കി​ണ​റു​ക​ള്‍ മ​ലി​ന​മാ​യി.
കോ​വി​ഡ് വ്യാ​പ​ന​ത്തി​നൊ​പ്പം വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​ത​ങ്ങ​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് മ​ല​യോ​ര വാ​സി​ക​ള്‍ . വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​മ്പോ​ഴും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ലി​യ രീ​തി​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാന്പു​ക​ള്‍ തു​റ​ക്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ല. ദു​രി​ത​ബാ​ധി​ത​രെ പ​ര​മാ​വ​ധി ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ദു​രി​താ​ശ്വാ​സ ക്യാന്പു​ക​ള്‍​ക്കാ​യി അ​ത​ത് മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്. പു​ഴ​യു​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മി​ക്ക കു​ടും​ബ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത മു​ന്നി​ൽക്ക​ണ്ട് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.
മു​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍, പു​ല്‍​പ്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളാ​ണ് നി​ല​വി​ല്‍ വെ​ള്ള​പ്പൊ​ക്ക ദു​രി​തം നേ​രി​ടു​ന്ന​ത്. പു​ല്‍​പ്പ​റ​മ്പി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. കൂ​ളി​മാ​ട്- പു​ല്‍​പ്പ​റ​മ്പ്- മ​ണാ​ശ്ശേ​രി റോ​ഡും ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍- മു​ക്കം റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വാ​ഴ​ക്കൃ​ഷി ഉ​ള്‍​പ്പെ​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​ള​യം ഏ​റെ ബാ​ധി​ച്ച കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 50 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രു​ന്നു. ചോ​ണാ​ട് അ​ങ്ക​ണ​വാ​ടി​യി​ലും കാ​ര​മൂ​ല ആ​സാ​ദ് മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാന്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന കാ​ര​മൂ​ല കാ​രാ​ട്ട് കോ​ള​നി ഒ​ഴി​പ്പി​ക്കേ​ണ്ടി വ​ന്നാ​ലു​ള്ള സാ​ഹ​ച​ര്യം മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ആ​സാ​ദ് സ്‌​കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാന്പ് സ​ജീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടു ബോ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​പ്പൂ​ര്, കൂ​ട​ങ്ങ​ര​മു​ക്ക് അ​ട​ക്ക​മു​ള്ള നി​ര​വ​ധി അ​ങ്ങാ​ടി​ക​ളി​ല്‍ വെ​ള്ളം ക​യ​റി. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.