താ​മ​ര​ശേ​രി​യി​ല്‍ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Monday, August 10, 2020 11:53 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​സ്ഥ​യ്ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് രോ​ഗം സ്ഥി​രീ​ച്ചു. സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സ​റ്റീ​വാ​യ​ത്.
സ്റ്റേ​ഷ​നി​ലെ ഒ​രു ഗ്രേ​ഡ് എ​സ്‌​ഐ​യ്ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സ്‌​റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി.
സി​ഐ ഉ​ള്‍​പ്പെ​ടെ 11 പോ​ലീ​സു​കാ​ര​ണ് സ്‌​റ്റേ​ഷ​നി​ല്‍ ഇ​പ്പോ​ള്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.

റേ​ഷ​ന്‍ 15 ന​കം വാ​ങ്ങ​ണം

കോ​ഴി​ക്കോ​ട്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കോ​വി​ഡ് വ്യാ​പ​ന​വും കാ​ര​ണം ക​ണ്ടെ​യ്ന്‍ മെ​ന്‍റ് സോ​ണു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​വും പ​രി​ഗ​ണി​ച്ച് മു​ന്‍​ഗ​ണ​ന/​അ​ന്ത്യോ​ദ​യ കാ​ര്‍​ഡു​ട​മ​ക​ള്‍ പിഎംജികെ​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട റേ​ഷ​ന്‍ വി​ഹി​ത​വും സാ​ധാ​ര​ണ റേ​ഷ​ന്‍ വി​ഹി​ത​വും 15 ന​കം റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നും വാ​ങ്ങ​ണ​മെ​ന്ന് സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ര്‍ (നോ​ര്‍​ത്ത്) അ​റി​യി​ച്ചു.