വി​ല​ങ്ങാ​ട് ത​രി​പ്പ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന
Monday, August 10, 2020 11:53 PM IST
നാ​ദാ​പു​രം:​ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടി​വാ​തു​ക്ക​ലി​ലും ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ത​രി​പ്പ മ​ല​യി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.​ക​ണ്ടി​വാ​തു​ക്ക​ല്‍ ആ​ദി​വാ​സി മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം എത്തിയത്.
ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് വൈ​ദ്യു​തി വേ​ലി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ വേ​ലി​യു​ടെ പ​ണി പൂ​ര്‍​ത്തി​യാ​യി​ല്ല.​വേ​ലി ഇ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.​ക​മുക്, തെ​ങ്ങ്, വാ​ഴ, റ​ബ​ര്‍, മ​ര​ച്ചീ​നി തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ആ​ന​ക​ള്‍ ന​ശി​പ്പി​ച്ച​ത്.
​നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും വ​നം വ​കു​പ്പ് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​ഇ​വ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​ര​വും ല​ഭി​ക്കു​ന്നി​ല്ല.​ക​ണ്ട​ത്തി​ല്‍ ക​രര​യ​ര​പ്പ​ന്‍,ന​രി​ക്കോ​ട​ന്‍ രാ​ഘ​വ​ന്‍,കി​ഴ​ക്കേ​ക്ക​ര ര​യ​ര​പ്പ​ന്‍,കു​ഞ്ഞി​രാ​മ​ന്‍ ചി​റ​യി​ല്‍,വി​നോ​ദ​ന്‍ ചി​റ്റാ​രി,അ​ജി​ത മാ​ക്കൂ​ല്‍,എം ​ആ​ര്‍ അ​നീ​ഷ്,മൂ​ന്നു​പു​ര​ക്ക​ല്‍ പ്ര​ഭാ​ര​ന്‍,റാ​ഫി എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. വി​ല​ങ്ങാ​ട് ത​രി​പ്പ​മ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ട​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ച്ച​ിരുന്നു.​
വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ത​ക​ര്‍​ത്താ​ണ് ക​ണ്ണ​വം ഫോ​റ​സ്റ്റി​ല്‍ നി​ന്ന് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്.​പ​ത്ത് ക​ര്‍​ഷ​ക​രു​ടെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലെ വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ഞാ​യ​റാ​ഴ്ച്ച ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്.​തെ​ങ്ങ്,ക​വു​ങ്ങ്,വാ​ഴ,കു​രു​മു​ള​ക്,ഗ്രാ​മ്പു തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.​
മേ​ഖ​ല​യി​ല്‍ ഫോ​റ​സ്റ്റ് സ്ഥാ​പി​ച്ച ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി ത​ക​രാ​റി​ലാ​ണെ​ന്നും അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​ണെ​ന്ന് കോ​ള​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.