ബീ​ച്ച് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി
Monday, August 10, 2020 11:54 PM IST
കോ​ഴി​ക്കോ​ട് : ബീ​ച്ച് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.
ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സ് സെ​ന്‍റ​ർ അ​വി​ടെ നി​ല​നി​ർ​ത്തി. കോ​വി​ഡ് വാ​ർ​ഡു​മാ​യി യാ​തൊ​രു വി​ധ ബ​ന്ധ​വു​മി​ല്ലാ​ത്ത രീ​തി​യി​ൽ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ ഉ​ള്ളി​ൽ നി​ന്നു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു.
പ​ക​രം ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ നി​ന്നും നേ​രെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് പ്ര​വേ​ശ​നം റാം​മ്പ് സ​ഹി​തം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.