എ​ക്സൈ​സ് ഓ​ണം സ്പെ​ഷല്‍ ഡ്രൈ​വ്; 60 ലി​റ്റ​ര്‍ ചാ​രാ​യ​വും 345 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി
Tuesday, August 11, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ഓ​ണം സ്പെ​ഷല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി അ​ബ്കാ​രി മേ​ഖ​ല​യി​ലു​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ ആ​റ് അ​ബ്കാ​രി കേ​സു​ക​ളും ഒ​രു മ​യ​ക്കു​മ​രു​ന്ന് കേ​സും ചുമത്തി.
റെ​യ്ഡി​ല്‍ 60 ലി​റ്റ​ര്‍ ചാ​രാ​യം, 345 ലി​റ്റ​ര്‍ വാ​ഷ്, 12 വി​ദേ​ശ​മ​ദ്യം കൂ​ടാ​തെ 50 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി 10 മു​ത​ല്‍ സെ​പ്തം​ബ​ര്‍ 10 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും ര​ണ്ട് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.
കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി 0495-2372927 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ താ​ജു​ദ്ദീ​ന്‍​കു​ട്ടി അ​റി​യി​ച്ചു.