കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 9.34 കോ​ടി​യു​ടെ കാ​ർ​ഷി​ക ന​ഷ്‌ടം
Tuesday, August 11, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലുണ്ടായത് വ്യാ​പ​ക കൃ​ഷി​നാ​ശ​ം. 9.34 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ന​ഷ്ട​മാണുണ്ടായത്.
വാ​ഴ​കൃ​ഷി​യെ​യാ​ണ് കാ​ല​വ​ർ​ഷം കൂ​ടു​ത​ലാ​യി ബാ​ധി​ച്ച​ത്. കു​ല​ച്ച 66347 വാ​ഴ​ക​ളും 44688 സാ​ധാ​ര​ണ വാ​ഴ​ക​ളും ന​ശി​ച്ചു. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന 3394 റ​ബർ മ​ര​ങ്ങ​ളും അ​ല്ലാ​ത്ത 1502 എ​ണ്ണ​വും അ​ട​ക്ക​യു​ള്ള 3974 ക​വു​ങ്ങു​ക​ളും ഇ​ല്ലാ​ത്ത 1385 എ​ണ്ണ​വും ന​ശി​ച്ചു.
തെ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ, റ​ബർ, കു​രു​മു​ള​ക്, ക​പ്പ എ​ന്നി​വ​യെ​യും കാ​ല​വ​ർ​ഷം ബാ​ധി​ച്ചു.​ജി​ല്ല​യി​ലെ 8965 ക​ർ​ഷ​ക​ർ​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. കാ​ല​വ​ർ​ഷ​ത്തി​ന് നേ​രി​യ ശ​മ​ന​മു​ണ്ടാ​യ​തോ​ടെ ജി​ല്ല​യി​ൽ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യു​ള്ള ഏ​ഴ് ദു​തി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 62 പേ​രാ​ണു​ള്ള​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ നി​ല​വി​ൽ ഒ​രു ക്യാ​മ്പാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ബാ​ലു​ശേ​രി മ​ർ​ക​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രാ​ണു​ള്ള​ത്. ഇ​തു​വ​രെ മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ 14 വി​ല്ലേ​ജു​ക​ളി​ലാ​യി 90 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ത​ഹ​സി​ൽ​ദാ​ർ കെ. ​ഗോ​കു​ൽ ദാ​സ് അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലാ​യി ര​ണ്ടു ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 19 പേ​രാ​ണ് ആ​കെ ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. മാ​വൂ​ർ വി​ല്ലേ​ജി​ലെ ജി​എം​യു​പി സ്‌​കൂ​ളി​ൽ ആ​റ് കു​ടും​ബ​ത്തി​ലെ 13 പേ​രും ക​ട​ലു​ണ്ടി വി​ല്ലേ​ജി​ൽ വ​ട്ട​പ്പ​റ​മ്പ ജി​എ​ൽ​പി സ്‌​കൂ​ളി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. താ​മ​ര​ശേ​രി താ​ലൂ​ക്കി​ൽ ഒ​രു ക്യാ​മ്പ് മാ​ത്ര​മാ​ണു​ള്ള​ത്. തി​രു​വ​മ്പാ​ടി വി​ല്ലേ​ജി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി​എ​സ് മു​ത്ത​പ്പ​ൻ​പു​ഴ​യി​ലെ ഈ ​ക്യാ​മ്പി​ൽ എ​ട്ട് കു​ടു​ബ​ങ്ങ​ളി​ലെ 16 പേ​രാ​ണു​ള്ള​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ പൂ​ത്തൂ​ർ വി​ല്ലേ​ജി​ൽ കോ​ര​ൻ​ചോ​ല​മ്മ​ൽ ശി​വ​ദാ​സ​ന്‍റെ വീ​ട് ത​ക​ർ​ന്നു. ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ കാ​ല​വ​ർ​ഷ​ത്തി​ൽ താ​ലൂ​ക്കി​ൽ 19 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വീ​ടു​ക​ൾ ത​ക​ർ​ന്ന​തി​ലൂ​ടെ 16.25 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വ​ട​ക​ര താ​ലൂ​ക്കി​ൽ നി​ല​വി​ൽ മൂ​ന്ന് ക്യാ​മ്പു​ക​ളാ​ണ് ഉ​ള്ള​ത്.
ഒ​ഞ്ചി​യം വി​ല്ലേ​ജി​ലെ വാ​ർ​ഡ് ആ​റ് അ​ങ്ക​ണ​വാ​ടി, ചെ​ക്യോ​ട് വി​ല്ലേ​ജി​ലെ ക​ണ്ടി​വാ​തു​ക്ക​ൽ അ​ങ്ക​ണ​വാ​ടി, വി​ല്ല്യാ​പ്പ​ള്ളി എം​ജെ​വി​എ​സ് സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പു​ക​ളു​ള്ള​ത് ആ​കെ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 21 പേ​ർ ക്യാ​മ്പു​ക​ളി​ലു​ണ്ട്.