വിമാനത്താവളത്തിൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Wednesday, August 12, 2020 11:54 PM IST
കൊ​ണ്ടോ​ട്ടി: സ്വ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.​വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നും അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന ല​ഗേ​ജു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
സു​ര​ക്ഷാ​സേ​നയ്​ക്കും പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ​
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര പു​റ​പ്പെ​ട​ൽ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.
ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യ​ണ് മാ​റ്റം.
15 മു​ത​ൽ ആ​ഭ്യ​ന്ത​ര പു​റ​പ്പെ​ട​ൽ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ നി​ന്നാ​യി​രി​ക്കും.