ക​ർ​ഷ​ക​ദി​ന​ത്തി​ൽ കി​സാ​ൻ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഗ​മം സം​ഘ​ടി​പ്പി​ക്കും
Wednesday, August 12, 2020 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക ദി​ന​ത്തി​ൽ കി​സാ​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ക​ർ​ഷ​ക​ജ്വാ​ലാ സം​ഗം​മം സം​ഘ​ടി​പ്പി​ക്കു​വാ​ൻ കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ജൂ​സ് മാ​ത്യു, എ​ൻ. ച​ന്ദ്ര​ൻ, ജോ​യി നെ​ടും​പ​ള്ളി​ൽ, ടി.​പി. നാ​രാ​യ​ണ​ൻ, ബി​ജു ക​ണ്ണ​ന്ത​റ, ഫാ​സി​ൽ ബേ​പ്പൂ​ർ, എം. ​വേ​ണു, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭൂ​നി​കു​തി റസീ​റ്റ് ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന്

മ​ര​ഞ്ചാ​ട്ടി: മ​ര​ഞ്ചാ​ട്ടി റ​ബർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലെ റ​ബർ വി​ല സ്ഥി​ര​ത പ്ര​കാ​രം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ മെം​ബ​ർ​മാ​രും 2020-21 വ​ർ​ഷ​ത്തെ ഭൂ ​നി​കു​തി റസീ​റ്റ് ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യേ​ട​ത്തു​ചാ​ലി​ൽ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ജു​ലൈ ഒ​ന്ന് മു​ത​ലു​ള്ള റ​ബർ വി​ൽ​പ്പ​ന ബി​ല്ലു​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യി​ല്ല. പു​തി​യ​താ​യി റ​ബർ വി​ല സ്ഥി​ര​ത പ​ദ്ധ​തി​യി​ൽ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.