കോ​വി​ഡ്: ച​ക്കി​ട്ട​പാ​റ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ 300 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്
Thursday, August 13, 2020 11:40 PM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ 300 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വ്. നാ​ളെ വീ​ണ്ടും മ​റ്റൊ​രു 300 പേ​ർ​ക്കും കൂ​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച 75 പേ​ർ​ക്ക് ന​ട​ത്തി​യ ടെ​സ്റ്റി​ൽ ആ​റ് പേ​ർ​ക്ക് ഫ​ലം പോ​സി​റ്റീ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച​ത്. ച​ക്കി​ട്ട​പാ​റ ടൗ​ൺ ഉ​ൾ​പ്പ​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ണ്. പോ​ക്ക​റ്റ് റോ​ഡു​ക​ൾ അ​ട​ച്ചു.
പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ടെ​സ്റ്റി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യ​വ​ർ തു​ട​ർ ദി​ന​ങ്ങ​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.
ഇ​ന്ന​ലെ ടെ​സ്റ്റി​നെ​ത്തി​യ​വ​ർ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്തി​യ​ില്ലെന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തു​ട​ർ ദി​ന​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.