മ​ഴ കു​റ​ഞ്ഞു; ജി​ല്ല​യി​ൽ മൂ​ന്ന് ക്യാ​മ്പു​ക​ൾ മാ​ത്രം
Thursday, August 13, 2020 11:40 PM IST
കോ​ഴി​ക്കോ​ട്: മ​ഴ​വി​ട്ടു​നി​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ കു​റ​ഞ്ഞു. മൂ​ന്നു ക്യാ​മ്പു​ക​ളി​ലാ​യി അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും 17 പേ​രാ​ണ് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​ത്.കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലാ​യി ര​ണ്ടു ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 15 പേ​രാ​ണ് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റി​യ​ത്. മാ​വൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ത്തി​ലെ ഒ​ന്പ​ത് പേ​രും ക​ട​ലു​ണ്ടി വി​ല്ലേ​ജി​ല്‍ വ​ട്ട​പ്പ​റ​മ്പ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രു​മാ​ണ് ക്യാ​മ്പി​ൽ താ​മ​സി​ക്കു​ന്ന​ത്. വ​ട​ക​ര താ​ലൂ​ക്കി​ൽ വാ​ർ​ഡ് ആ​റ് ഒ​ഞ്ചി​യം ഒ​രു ക്യാ​മ്പാ​ണു​ള്ള​ത്. ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​രാ​ണ് ഇ​വി​ടെ താ​മ​സം.

പു​തി​യ ക​ണ്ടെയ്ന്‍​മെ​ന്‍റ്
സോ​ണു​ക​ള്‍

കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 6-പ​ട്ടാ​ണി​പ്പാ​റ, 8-പ​ന്തീ​രി​ക്ക​ര, ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 4-എ​ട​ക്ക​ര, ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് 2-കെ​ടി ബ​സാ​ര്‍, 17-ക​രി​യാ​ടി, ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി 10-ചു​ങ്കം, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് 1-ക​ല്ലു​ള്ള​ത്തോ​ട്, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് 2-കൈ​പ്രം, ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 6ലെ ​ക​ണ്ണ​ങ്കോ​ട്ട് ഭാ​ഗം, ആ​ല​ക്കാ​ട്ട് പ​റ​മ്പ​ത്ത് പാ​ലോ​ളി ഭാ​ഗം, തൂ​ണേ​രി പ​ഞ്ചാ​യ​ത്ത് 1-മെ​ട​വെ​ന്തേ​രി വെ​സ്റ്റ്, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് 10-ചോ​യി​മ​ഠം, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് 6-അ​ടി​വാ​രം എ​ന്നീ വാ​ര്‍​ഡു​കൾ.