ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ
Friday, August 14, 2020 11:10 PM IST
മു​ക്കം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ മു​ക്ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി മേ​ഖ​ല​ക​ൾ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും പ​റ​മ്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി സം​ഘം വി​ല​സു​ന്നു. രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ മു​ക്കം ഓ​ട​ത്തെ​രു​വി​ൽ വച്ചു ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നും പ​ണം വെ​ച്ചു ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്ന സം​ഘ​ത്തെ​യും 25000 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രേ ലോ​ക്ക് ഡൗ​ൺ നി​യ​മ​ലം​ഘ​ന​ത്തി​നും പ​ണം വച്ചു ചീ​ട്ടു​ക​ളി​ച്ച​ത്തി​നും ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. മു​ക്കം എ​സ് ഐ ​ഷാ​ജി​ദ്. കെ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ,സ​ലീം മു​ട്ട​ത്ത്,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​നേ​ഷ്, ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, എം.​സു​രേ​ഷ് , ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ​ളേ​ട​ത്തു​കു​ന്ന്‌ മേ​ൽ​പ്പാ​ലം
സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണമെന്ന്

ഫ​റോ​ക്ക്: ഫ​റോ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ വെ​സ്റ്റ് ന​ല്ലൂ​ർ, പാ​ണ്ടി​പ്പാ​ടം, പു​റ്റേ​ക്കാ​ട് പ​ള്ളി​ത്ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഫ​റോ​ക്കി​ലെ​ത്തു​ന്ന​തി​നു​ള്ള യാ​ത്രാ ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ എ​ളേ​ട​ത്തു​കു​ന്ന് റ​യി​ൽ​വേ മേ​ൽ​പ്പാ​ലം കാ​ൽ​ന​ട യാ​ത്ര​യ്ക്ക്ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ഫ​റോ​ക്ക് ലോ​ക്ക​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ൺ​ലൈ​നി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​ജ​യ​കു​മാ​ർ പൂ​തേ​രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.