വാ​ഴ​ വെ​ട്ടി ന​ശി​പ്പി​ച്ചു
Friday, August 14, 2020 11:12 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട്ടൂ​ർ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ക​ർ​ഷ​ക​ന്‍റെ നൂ​റോ​ളം കു​ല​ച്ച വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച നി​ല​യി​ൽ. തോ​ട്ട​ക്ക​ര അ​നൂ​പി​ന്‍റെ വാ​ഴ​ക​ളാ​ണു സാ​മൂ​ഹ്യ വി​രു​ദ്ധ​ർ നശിപ്പിച്ച​ത്. മ​ഞ്ഞ​ൾ കൃ​ഷി​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മു​മ്പ് ക​ർ​ഷ​ക ദി​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ച യു​വ ക​ർ​ഷ​ക​നാ​ണു അ​നൂ​പ്. പ​ന്നി​ക്കോ​ട്ടൂ​ർ കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്താ​ണു അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ കൃ​ഷി ന​ട​ത്തു​ന്ന​ത്. മ​ഞ്ഞ​ൾ, ക​പ്പ തു​ട​ങ്ങി​യ ഇ​ട​വി​ള​കൃ​ഷി​യും ഇ​വി​ടെ ന​ട​ത്തി​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യം കോ​ള​നി​യി​ലു​ണ്ടാ​യ ഒ​രു പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഏ​റ്റു​മു​ട്ട​ലി​ൽ പ​ല​രും ആ​ശു​പ​ത്രി​യി​ലാ​യി. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് കേ​സു​മെ​ടു​ത്തു. പി​ന്നീ​ട് ഏ​ഴി​ന് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ധാ​ര​ണ​യാ​യി. മേ​ലി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യി​ല്ലെ​ന്നു പോ​ലീ​സി​നു വാ​ക്കു കൊ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​മ്പാ​ണു വാ​ഴ​ക​ൾ വെ​ട്ടി​യ സം​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൃ​ഷി ന​ശി​പ്പി​ച്ച​തി​ൽ ബി​ജെ​പി പ​ന്നി​ക്കോ​ട്ടൂ​ർ ബൂ​ത്തു ക​മ്മി​റ്റി പ്ര​തി​ഷേധി​ച്ചു.