പീ​ഡ​ന​ം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Friday, August 14, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ഒ​റ്റ​പാ​ലം പു​തി​യ​റ​യി​ൽ വീ​ട്ടി​ൽ ഷ​റ​ഫ​ലി (25), ക​ണി​യാ​പു​രം ഒ​ഴ​പ്പു​മ്മാ​റ​ക്കു​ന്ന​ത് സ്വ​ദേ​ശി രാ​ഗേ​ഷ് (22) എ​ന്നി​വ​രാ​ണ് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ൽ വ​രു​ന്ന 14 വ​യ​സുകാ​രി​യെ പ്ര​തി​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ക്കു​ക​യും കു​ട്ടി​യെ എ​റ​ണാ​കു​ളം, പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ​യും വീ​ട്ടു​കാ​രെ​യും ഫോ​ട്ടോ കാ​ണി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും ഇ​വ​ർ നാ​ല​ര പ​വ​നോ​ളം സ്വ​ർ​ണവും വാ​ങ്ങി​യി​ട്ടു​ണ്ട്.
വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​സ​ബ പോ​ലീ​സ് പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്തു. എ​സ്ഐ. വി. ​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​ല​ക്കാ​ടെ​ത്തി​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.