കോവിഡ്: ജി​ല്ല​യി​ല്‍ 3,266 പ്ര​വാ​സി​ക​ള്‍ ഉൾപ്പെടെ 14,750 പേർ നി​രീ​ക്ഷ​ണ​ത്തി​ല്‍
Friday, August 14, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 379 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ്‌ ബാ​ധി​ച്ച് 14,750 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 82,095 പേ​ര്‍ നി​രീ​ക്ഷ​ണ കാലം പൂ​ര്‍​ത്തി​യാ​ക്കി. 1,210 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 259 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, 168 പേ​ര്‍ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 116 പേ​ര്‍ എ​ന്‍​ഐ​ടി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും, 130 പേ​ര്‍ ഫ​റോ​ക്ക് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ സെ​ന്‍റ​റി​ലും, 138 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ സെ​ന്‍റ​റി​ലും, 106 പേ​ര്‍ മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ്എ​ല്‍​ടി​സി​യി​ലും, 110 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച്എ​ഫ്എ​ല്‍​ടി​സി​യി​ലും, 27 പേ​ര്‍ എ​ന്‍​ഐ​ടി - നൈ​ലി​റ്റ് എ​ഫ്എ​ല്‍​ടി​സി​യി​ലും​ഒ​മ്പ​ത് പേ​ര്‍ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും 32 പേ​ര്‍ മിം​സ് എ​ഫ്എ​ല്‍​ടി​സി​യി​ലും, 115 പേ​ര്‍ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.140 പേ​ര്‍ ഡി​സ്ചാ​ര്‍​ജ്ജ് ആ​യി.4,662 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ല്‍ 6,686 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.​പു​തു​താ​യി വ​ന്ന 149 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3,266 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 24 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്.