മ​ൾ​ട്ടി​ലെ​വ​ൽ റോ​ബോ​ട്ടി​ക് പാ​ർ​ക്കിം​ഗ് പ്ലാ​സ​യ്ക്ക് ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ അ​നു​മ​തി
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് മ​ൾ​ട്ടി​ലെ​വ​ൽ റോ​ബോ​ട്ടി​ക് പാ​ർ​ക്കിം​ഗ് പ്ലാ​സ നി​ർ​മി​ക്കു​ന്ന​തി​ന് വി​ശ​ദ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) ത​യാ​റാ​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ഇ​എം​എ​സ് സ്റ്റേ​ഡി​യം, മാ​നാ​ഞ്ചി​റ കി​ഡ്സ​ൺ കോ​ർ​ണ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്താ​ണ് ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ അ​ത്യാ​ധു​നി​ക പാ​ർ​ക്കിം​ഗ് പ്ലാ​സ നി​ർ​മി​ക്കു​ന്ന​ത്.
കി​ഡ്സ​ൺ കോ​ർ​ണ​റി​ൽ 22.70 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന പ്ലാ​സ​യു​ടെ മൊ​ത്തം വി​സ്തൃ​തി 7579 ച.​മീ ആ​ണ്. ഇ​തി​ന്‍റെ 15 ശ​ത​മാ​നം 1100 ച.​മീ ഭാ​ഗം വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി​രി​ക്കും. ഇ​തി​ൽ 250 ച.​മീ ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കും. 45.43 കോ​ടി രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ഹു​നി​ല പ്ലാ​സ​യി​ൽ 320 കാ​റു​ക​ളും 180 സ്കൂ​ട്ട​റു​ക​ളും പാ​ർ​ക്കു​ചെ​യ്യാം. 136 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യം പാ​ർ​ക്കിം​ഗ് പ്ലാ​സ​യു​ടെ നി​ർ​മാ​ണ വി​സ്തൃ​തി 35000 ച.​മീ ആ​ണ്. ഇ​തി​ന്‍റെ 15 ശ​ത​മാ​നം 5250 ച.​മീ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി​രി​ക്കും. ഇ​തി​ൽ 1750 ച.​മീ ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കും. 116.6 കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.
ഭൂ​മി മു​പ്പ​തു വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കുന്ന ഭൂമി യുടെ പാ​ട്ട​തു​ക​യാ​യി വ​ർ​ഷം ഒ​രു​കോ​ടി രൂ​പ വീ​തം ല​ഭി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. കാ​ഞ്ചി​ക്കോ​ട്ടെ സ്റ്റാ​ർ​ട്ട​പ്പാ​യ നോ​വ​ൽ ബ്രി​ഡ്ജ​സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​വി. ബാ​ബു​രാ​ജ്, എം.​സി. അ​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. പി.​എം. നി​യാ​സ്, കെ.​ടി. ബീ​രാ​ൻ​കോ​യ, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, കെ.​സി. ശോ​ഭി​ത, ന​മ്പി​ടി നാ​രാ​യ​ണ​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ൽ, ഇ. ​പ്ര​ശാ​ന്ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.