ക​രി​പ്പൂ​രി​ല്‍ വീ​ണ്ടും സ്വ​ര്‍​ണം പി​ടി​കൂ​ടി
Wednesday, September 16, 2020 10:54 PM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1,200 ഗ്രാം ​സ്വ​ര്‍​ണം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ജി​ദ്ദ​യി​ല്‍ നി​ന്ന് വ​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മ​ല​പ്പു​റം മൊ​റ​യൂ​ര്‍ സ്വ​ദേ​ശി ക​യ്യ​ങ്ങ​ല്‍ പാ​ലോ​ളി അ​ജ്മ​ല്‍(24)​എ​ന്ന​യാ​ളാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഹൈ​ഡ്രോ​ളി​ക് എ​യ​ര്‍​പ​മ്പി​നു​ള്ളി​ലെ കം​പ്ര​സ​റി​നു​ള്ളി​ല്‍ ഉ​രു​ക്കി ഒ​ഴി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍​നി​ന്ന് സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു. വി​പ​ണി​യി​ല്‍ എ​ക​ദേ​ശം 62 ല​ക്ഷം വി​ല​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡോ.​എ​ന്‍.​എ​സ്.​രാ​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സൂ​പ്ര​ണ്ട് പ്ര​വീ​ണ്‍​കു​മാ​ര്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, സ​ന്തോ​ഷ് ജോ​ണ്‍, എം.​സ​ന്തോ​ഷ് കു​മാ​ര്‍, ഇ.​വി.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്.