170 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു
Wednesday, September 16, 2020 10:54 PM IST
താ​മ​ര​ശേ​രി: കൂ​ട​ര​ഞ്ഞി പൂ​വാ​റ​ന്‍​തോ​ട് ഭാ​ഗ​ത്തു എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 170 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. താ​മ​ര​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ എം. ​അ​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഇ​ഒ​മാ​രാ​യ കെ.​പ്ര​സാ​ദ്, എ​സ്.​സു​ജി​ല്‍, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്

ലോ​ട്ട​റി ക​ട​യി​ല്‍ മോ​ഷ​ണം

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി ക​ട​യി​ൽ നി​ന്ന് 1.20 ല​ക്ഷം രൂ​പ​യും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ർ​ന്നു. മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശ്രീ ​ഭ​ഗ​വ​തി ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണ് പ​ണ​വും ഓ​ണം ബ​മ്പ​ർ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ർ​ന്ന​ത്. സ​മീ​പ​ത്തെ ര​ണ്ട് ക​ട​ക​ളു​ടെ പൂ​ട്ടും മോ​ഷ​ടാ​വ് ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്ന് മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രാ​യ എ​സ്.​വി. വ​ത്സ​രാ​ജ്, ടി. ​ശ്രീ​രാ​ജ് എ​ന്നി​വ​രും ക​സ​ബ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.