ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈവർ മ​രി​ച്ചു
Thursday, September 17, 2020 10:29 PM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ പു​ന്ന​ക്ക​ട​വ് ക്വോ​റി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഓ​ട്ടോ മ​റി​ഞ്ഞ് കി​സാ​ൻ സ​ഭ ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വും കൂ​മ്പാ​റ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി​രു​ന്ന മു​ണ്ട​ക്ക​ൽ സി​ബി (45) യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​ടി​യി​ൽ അ​മ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ മൂ​ലം അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും ശ​ബ്ദ​മൊ​ന്നും കേ​ട്ടി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. കൂ​മ്പാ​റ​യി​ലെ ക​ലാ -സാം​സ്കാ​രി​ക-​രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സി​ബി.

തി​രു​വ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ് മാ​ർ​ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ മ​ര​ഞ്ചാ​ട്ടി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: അ​ജ​യ് (പ്ല​സ് ടു ​വി​ദ്യാ​ർ​ഥി) ജോ​യ​ൽ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: സി​ജി ജി​മ്മി (കൊ​ളം​ബോ പു​ത്ത​ൻ​പു​ര​ക്ക​ൽ കാ​ളി​കാ​വ്), സി​ജോ (ശി​ല്പ ഇ​ൻ​ഡ​സ്ട്രി​യ​ൽ, തി​രു​വ​മ്പാ​ടി).