മു​ക്കം ന​ഗ​ര​സ​ഭ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തി
Thursday, September 17, 2020 11:52 PM IST
മു​ക്കം: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം മു​ക്കം ന​ഗ​ര​സ​ഭ ശു​ചി​ത്വ പ​ദ​വി നേ​ടി. ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 71 മാ​ർ​ക്ക് നേ​ടി​യാ​ണ് മു​ക്കം ശു​ചി​ത്വ പ​ദ്ധ​തി​ക്ക് അ​ർ​ഹ​മാ​യ​ത്. മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​പ്ര​ശോ​ഭ് കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.