ക​രി​പ്പൂ​ർ വി​മാ​നാപ​ക​ട​ം: മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ കൃ​ത്യ​ത​യി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ
Thursday, September 17, 2020 11:55 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ എ​ത്ര പേ​ർ മ​ര​ണ​മ​ട​ഞ്ഞു എ​ന്ന​തി​ൽ പോ​ലും കൃ​ത്യ​ത​യി​ല്ലാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പ് മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ന​ൽ​കി​യ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദു​ര​ന്ത​ത്തി​ലു​ള്ള ഗു​രു​ത​ര നി​സം​ഗ​ത മ​റ​നീ​ക്കി പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.
അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​രം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ​വ​യെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പെ​ട്ട​വ​ർ ആ​കെ പ​തി​നെ​ട്ടു പേ​രാ​ണ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ര​ന്ത​ത്തി​ൽ ക്യാ​പ്റ്റ​ന​ട​ക്കം ഇ​രു​പ​ത്തി​യൊ​ന്നു പേ​ർ മ​രി​ച്ച​ത്. മ​ന്ത്രി​യു​ടെ മ​റു​പ​ടി ആ​ശ്ച​ര്യ​ജ​ന​ക​മാ​ണെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി എം​പി പ​റ​ഞ്ഞു. മ​റു​പ​ടി​യി​ലെ തെ​റ്റു ചൂ​ണ്ടി​ക്കാ​ട്ടി വീ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് എ​യ​ർ ഇ​ന്ത്യ വൈ​മാ​നി​ക​രും പ​ത്തൊ​ന്പ​ത് യാ​ത്ര​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്. നേ​ര​ത്തെ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് കോ​യ​ന്പ​ത്തൂ​രി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ എ​യ​ർ​ഇ​ന്ത്യ വി​സ​മ്മ​തി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.
പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സാ ചി​ല​വ് ചി​കി​ത്സ​യ്ക്കുശേ​ഷം അ​നു​വ​ദി​ക്കാ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ നി​ല​പാ​ടെ​ടു​ത്ത​ത്.