കോ​വി​ഡ്: കോഴിക്കോട് ജില്ലയിൽ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന്
Thursday, September 17, 2020 11:55 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡി​നെ​തി​രെ എ​ല്ലാ​വ​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ദി​വ​സ​ത്തി​ല്‍ 5000ല​ധി​കം കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. രോ​ഗ ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും സ​ജ്ജ​മാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി (ബീ​ച്ച്ആ​ശു​പ​ത്രി) എ​ന്നീ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൊ​ട​ക്ക​ല്ലൂ​ര്‍, കെ​എം​സി​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ണാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍​പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 18 ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.