ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നുനേരെ വ​ധ​ശ്ര​മം; പ്രതി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: പ​ട്ട​ര്‍​പാ​ലം ഏ​ലി​യാ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​നും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​കെ. ഷാ​ജി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി . മാ​യ​നാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള, പൂ​വാ​ട്ട് പ​റ​മ്പ് സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.
മൂ​ന്നു​ദി​വ​സ​മാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി കോ​ട​തി അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ള്‍ വെ​ട്ടാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും മ​റ്റും ക​ണ്ടെ​ത്താ​നു​ണ്ട്. ഷാ​ജി​യു​ടെ ഓ​ട്ടോ​യെ പി​ന്തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട് .
ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഒ. ​മോ​ഹ​ന്‍​ദാ​സ്, എം.​സ​ജി , എം. ​ഷാ​ലു, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍ എ​ന്നി​വ​രും ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ ഐ.​വി. ര​ഘു​നാ​ഥ​ന്‍, സി​പി​ഒ രാ​ജേ​ഷ്. എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.