നൂ​റുമേ​നി വി​ള​വ് കൊ​യ്ത് "അ​തി​ജീ​വ​നം കാ​ർ​ഷിക മു​ന്നേ​റ്റം'
Sunday, September 20, 2020 11:40 PM IST
കു​റ്റ്യാ​ടി: സി​പി​ഐയുടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച "അ​തി​ജീ​വ​നം കാ​ർ​ഷി​ക മു​ന്നേ​റ്റം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ള​ം പു​ത്തൂ​ർ താ​ഴെ വ​യ​ലി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്തു. ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് തു​ട​ക്കം കു​റി​ച്ച ജൈവ നെ​ൽ​കൃ​ഷി​യാ​ണ് നൂ​റു​മേ​നി കൊ​യ്ത​ത്.

നെ​ൽ​കൃ​ഷി​ക്കുപു​റ​മെ വാ​ഴ, മ​ര​ച്ചീ​നി കൃ​ഷി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ വേ​ളം പെ​രു​വ​യ​ൽ, പെ​രു​വ​യ​ൽ വെ​സ്റ്റ് ബ്രാ​ഞ്ചു​ക​ളാ​ണ് കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കൊ​യ്ത്തു​ത്സ​വം ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ല്ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പൊ​ന്ന​ണ ശ​ശി, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​സു​രേ​ഷ് ബാ​ബു, കു​റ്റ്യാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി. പ​വി​ത്ര​ൻ, ബി​കെ​എം​യു ജി​ല്ലാ സി​ക്ര​ട്ട​റി പി.​കെ. ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.