ക​ക്ക​യം ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് തു​റ​ക്കാ​ൻ സാ​ധ്യ​ത
Sunday, September 20, 2020 11:42 PM IST
കൂ​രാ​ച്ചു​ണ്ട്: ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ക്ക​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ഡാ​മി​ന്‍റെ ര​ണ്ട് സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2478.40 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഡാം ​വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷ​ട്ടറുക​ൾ തു​റ​ക്കു​ന്പോ​ൾ 100 ക്യു​ബി​ക് മീ​റ്റ​ർ വ​രെ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​തി​നാ​ൽ കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 2487 അ​ടി​യാ​ണ്.