ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍​ക്കായി തൊ​ഴി​ല്‍ കേ​ന്ദ്രം തുടങ്ങി
Monday, September 21, 2020 11:26 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ള്ള്യാ​ട് ബ​ഡ്‌​സ് സ്‌​ക്കൂ​ളി​നോ​ട് ചേ​ര്‍​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് വേ​ണ്ടി തൊ​ഴി​ല്‍ കേ​ന്ദ്രം ആ​രം​ഭി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​വും ജോ​ലി​യും വ​രു​മാ​ന​വും ഒ​രു കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സാ​ധ്യ​മാ​കു​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തൊ​ഴി​ല്‍ കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ഇ​വി​ടെ നി​ര്‍​മിക്കു​ന്ന ഉ​ത്പന്ന​ങ്ങ​ള്‍ ഈ​ങ്ങാ​പ്പു​ഴ​യി​ലെ പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​താ ഉ​ത്പന്ന വി​പ​ണ​ന കേ​ന്ദ്രം വ​ഴി​യും പു​തു​പ്പാ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ വ​ഴി​യും വി​റ്റ​ഴി​ക്കാ​ന്‍ ക​ഴി​യും. ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ തൊ​ഴി​ല്‍ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഒ​ത​യോ​ത്ത് അ​ഷ്റ​ഫ്, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ് മാ​ക്ക​ണ്ടി, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഐ​ബി റെ​ജി, വാ​ര്‍​ഡ് മെം​ബ​ര്‍ ഫാ​ത്തി​മ ബീ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.