കാ​ട്ടുപ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Monday, September 21, 2020 11:26 PM IST
നാ​ദാ​പു​രം: വ​ള​യം ക​ണ്ടി​വാ​തു​ക്ക​ല്‍ അ​യോ​ട് കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു. ച​ക്കാ​ല​യി​ല്‍ സി​ബി​ച്ച​ന്‍റെ നൂ​റ്റി അ​മ്പ​തി​ല്‍​പ​രം ക​പ്പ​യും മു​പ്പ​തോ​ളം വാ​ഴ​ക​ളു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യോ​ടെ​യാ​ണ് പ​ന്നി​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​ന് സ​മീ​പ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കൃ​ഷി​യെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ്ഗ​മാ​യി കാ​ണു​ന്ന മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത ദു​രി​ത​മാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വ​രു​ത്തി​വെ​ക്കു​ന്ന​ത്. വ​ന്യ മൃ​ഗ ശ​ല്യ​ത്തി​നെ​തി​രെ ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

മു​ക്കം: ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച എം​പി​മാ​രെ രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രെ മ​ല​യോ​ര​ത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധം. സി​പി​എം നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ടി. ശ്രീ​ധ​ര​ൻ, കെ.​ടി. ബി​നു, എ​ൻ​ബി വി​ജ​യ​കു​മാ​ർ, പി.​ടി. ബാ​ബു, പി. ​പ്ര​ശോ​ഭ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​എം നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​ക്കോ​ട്ട് പ്ര​ക​ട​ന​വും പൊ​തു​യോ ഗ​വും ന​ട​ത്തി. ഏ​രി​യാ ക​മ്മ​റ്റി അം​ഗം ജോ​ണി ഇ​ട​ശ്ശേ​രി, എം. ​കു​ഞ്ഞി​പ്പ, സി. ​ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ല്ലു​രാം​പാ​റ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ഏ​രി​യാ ക​മ്മ​റ്റി അം​ഗം സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ഡി. ആ​ന്‍റ​ണി, റോ​യി ടി ​ഓ​ണാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.