ഡി​ആ​ർ​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സ്: മു​ഖ്യ​പ്ര​തി​യുമായി ഇ​ന്ന് തെ​ളി​വെ​ടു​പ്പ്
Wednesday, September 23, 2020 12:19 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​നെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യി ഇ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കോ​ഴി​ക്കോ​ട് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്ന് മു​ക്കം കു​മ​ര​നെ​ല്ലൂ​ർ പ​യ​നി​ങ്ങ​ൽ നി​സാ​റി​നെ​യാ​ണ് പോ​ലീ​സ് ര​ണ്ടു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. പ്ര​തി​യു​മാ​യി ഇ​ന്ന് പോ​ലീ​സ് സം​ഭ​വം ന​ട​ന്ന വി​മാ​ന​ത്താ​വ​ള റോ​ഡ് അ​ടി​വാ​രം ജം​ക്ഷ​നി​ൽ തെ​ളി​വെ​ടു​പ്പു ന​ട​ത്തും. തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
ഈ ​മാ​സം ആ​റി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘ​ത്തെ നി​സാ​റി​ന്‍റെ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
അ​പ​ക​ട​ത്തി​ൽ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ന​ജീ​ബ്, ആ​ൽ​ബ​ർ​ട്ട് ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.