പ​ക്രംതളം വ്യൂ ​പോ​യി​ന്‍റി​ലെ കൈ​വ​രി ത​ക​ർ​ന്ന നി​ല​യി​ൽ
Wednesday, September 23, 2020 12:21 AM IST
കു​റ്റ്യാ​ടി: തൊ​ട്ടി​ൽ​പാ​ലം, വ​യ​നാ​ട് ചു​രം റോ​ഡി​ലെ പ​ക്രം ത​ളം പ​ത്താം വ​ള​വി​ലെ വ്യൂ ​പോ​യ​ന്‍റി​ലെ കൈ​വ​രി ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​വു​ക​യാ​ണ്. കൈ​വ​രി​യു​ടെ കു​റു​കെ​യു​ള്ള പൈ​പ്പു​ക​ൾ സി​മ​ന്‍റ് ഭീ​മി​ൽ നി​ന്നും വേ​ർ​പെ​ട്ട് പൂ​ർ​ണ്ണ​മാ​യും ന​ഷ്ട്ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൈ​വ​രി​ക്ക​പ്പു​റം ചു​രം റോ​ഡി​ലെ ഏ​റെ താ​ഴ്ച​യേ​റി​യ ഭാ​ഗ​മാ​ണ്.
പൈ​പ്പു​ക​ൾ ന​ഷ്ട്ട​പെ​ട്ട കൈ​വ​രി​യി​ൽ ബ​ല​മി​ല്ലാ​ത്ത ക​യ​റു​ക​ൾ കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ഒ​രു മു​ന്ന​റി​പ്പ് ബോ​ർ​ഡ് പോ​ലും സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ളും ഏ​റ​ആ​ശ​ങ്ക​യി​ലാ​ണ്.
നൂ​റുക​ണ​ക്കി​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​യ​നാ​ട​ൻ പ​ർ​വ്വ​ത​നി​ര​ക​ളു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ആബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​ന്ന് പു​റ​മെ ക​ർ​ണാ​ട​ക മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ളും, ഇ​വി​ടെ എ​ത്തി വി​ശ്ര​മി​ക്കു​ക​യും, കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.