ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ന്‍ ഇ​ന്ന് വ​ന​പാ​ല​ക​രെ​ത്തും
Wednesday, September 23, 2020 11:11 PM IST
താ​മ​ര​ശേ​രി: ബ​ഫ​ര്‍ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ എം. ​രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

ഇ​ന്ന് രാ​വി​ലെ പു​തു​പ്പാ​ടി, ക​ട്ടി​പ്പാ​റ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ വ​ന്യ ജീ​വി സ​ങ്കേ​ത അ​തി​ര്‍​ത്തി​ക​ളി​ലാ​ണെ​ത്തു​ന്ന​ത്. ബ​ഫ​ര്‍ സോ​ണ്‍ അ​തി​രു​ക​ള്‍ ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ​യും നേ​രി​ട്ടും ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.